ചാത്തന്നൂർ: ഗുരുദേവ സന്ദേശങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ കഴിഞ്ഞെന്നതാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ ഏറ്റവും വലിയ പുണ്യ കർമ്മമെന്ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അഭിപ്രായപ്പെട്ടു. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി യൂണിയൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജയകുമാർ, അസി.സെക്രട്ടറി കെ.നടരാജൻ, കൗണ്സിലർ മാരായ പി.സോമരാജൻ, കെ.ചിത്രാഗധൻ, ആർ.ഗാന്ധി ആർ.ഷാജി, വി.പ്രശാന്ത്, കെ .സുജയ് കുമാർ, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് അഡ്വ. ജി.രാജേഷ്, വനിതാസംഘം പ്രസിഡന്റ് ശോഭന ശിവാനന്ദൻ, സെക്രട്ടറി ബീന പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി