 
തൊടിയൂർ: ഡോ. ബി.ആർ. അംബേദ്ക്കർ പകർന്നു നൽകിയത് ജനാധിപത്യത്തിന്റെ പ്രാണവായുവാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. ഇടക്കുളങ്ങര ചാച്ചാജി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്ക്കറുടെ 65-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്ക്കർ സ്റ്റഡി സെന്റർ ചെയർമാൻ ബോബൻ ജി. നാഥ് അദ്ധ്യക്ഷനായി. തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീംമണ്ണേൽ, ആർ. സനജൻ, ചൂളൂർ ഷാനി, സുഭാഷ് ബോസ്, എൻ. അജിലാന്റ്, അൻസർ മലബാർ, ചെറുകര ഷംനാദ്, പി.ബി. സാബു, രാജേന്ദ്രൻ, മോളി, സോമ അജി, സൗമ്യ ഡോളിപ്രേം എന്നിവർ സംസാരിച്ചു. ജി.വി. രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം നേടിയ നിവ സുൽത്താൻ, മാദ്ധ്യമ പ്രവർത്തകൻ സജി ഓച്ചിറ, ജീവ കാരുണ്യ പ്രവർത്തകൻ ജോൺസൺ കുരുപ്പിളയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.