കൊല്ലം: തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ നീക്കം ചെയ്ത് സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം നടത്തുന്ന മിൽമ തിരുവനന്തപുരം മേഖല സഹകരണ യൂണിയന്റെ പൊതുയോഗം ഒരുമാസത്തിനകം വിളിച്ചു കൂട്ടി ഭരണസമിതി തി​രഞ്ഞെടുപ്പ് നടത്തണമെന്ന് മേഖല യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശ് ആവശ്യപ്പെട്ടു, കഴി​ഞ്ഞ നവംബർ 9ന് നിശ്ചയിച്ച പൊതുയോഗം ഏകപക്ഷീയമായി മാറ്റിവച്ചത് പ്രതിഷേധാർഹമാണ്. പൊതുയോഗ നടത്തിപ്പിനായി ചെലവാക്കിയ 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ക്ഷീരകർഷകരുടെ തലയിലാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.