പോരുവഴി : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിയുടെ ഉദ്ഘടാനം ഗ്രാമ ഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ശ്രീകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഇ. വിജയലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ലെത്തീഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വേണു വൈശാലി, ദിലീപ്, വെറ്ററിനറി സർജൻ ദീപ്‌തി എന്നിവർ പങ്കെടുത്തു.