കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊട്ടാരക്കരയിൽ ആർ.ഡി.ഒ ഓഫീസ് അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് കൊട്ടാരക്കര നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ, സി. മോഹനൻപിള്ള, പണയിൽ പാപ്പച്ചൻ, കുളക്കട രാജു, ജോണി ചെക്കാല, മാത്യു ജോർജ്, സോജ് വിലങ്ങറ, കോടിയാട്ട് ബാലകൃഷ്ണപിള്ള, കുണ്ടറ അലക്സ്, ഗോകുലം സന്തോഷ്, സാബു കുളക്കട, പി.സി. ജോൺ, ഉമ്മച്ചൻ എന്നിവർ സംസാരിച്ചു. കോശി ജോർജ് സ്വാഗതവും അഡ്വ. കെ. ബിനോയ് നന്ദിയും പറഞ്ഞു.