കൊട്ടാരക്കര: ഇന്ത്യൻ ദളിത് ഫെഡറേഷൻ, കേരള ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ഡോ. അംബേദ്ക്കർ അനുസ്മരണ സമ്മേളനം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് പനവേലി അമ്പലക്കര നിരപ്പുവിള, നാളെ ഉച്ചയ്ക്ക് 2ന് വിലങ്ങറ, ഉമ്മന്നൂർ, ഓടനാവട്ടം, 10ന് രാവിലെ 10ന് ചെപ്ര ജംഗ്ഷൻ, 11ന് രാവിലെ 9ന് പത്തനാപുരം കടയ്ക്കാമൺ, 11ന് പുനലൂർ, ഉച്ചയ്ക്ക് 2ന് ചെരിപ്പിട്ടകാവ്, 12ന് രാവില 10ന് ചെമ്പനരുവി, കൂട്ടുമുക്ക്, 13ന് രാവിലെ 8ന് അച്ചൻകോവിൽ മൂന്നുമുക്ക് എന്നിവിടങ്ങളിൽ അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും ഭവന സന്ദർശനവും നടക്കും. വിവിധ സമ്മേളനങ്ങളിൽ വി.കെ. വിമലൻ, ഡോ. എസ്. ജയശങ്ക‌ർ, പള്ളിക്കൽ സാമുവൽ, അഡ്വ. പി. മുരളീധരൻ, മലവിള ശശിധരൻ, ഡോ. വിജയനാഥ്, അമ്പലപ്പുറം ടി. രാമചന്ദ്രൻ, നെല്ലിക്കുന്നം ശ്രീധരൻ, ദാസൻ താമരക്കുടി, ബ്രഹ്മദാസ് തുടങ്ങിയവർ സംസാരിക്കും.