കരുനാഗപ്പള്ളി: സ്ത്രീകൾക്കെതിരെ വർദ്ധിച്ച് വരുന്ന പീഡനങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാൻ കേരളത്തിലെ പൊതുസമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള മഹിളാ സംഘം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്തു. സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. കേരള മഹിളാ സംഘം ലോക്കൽ കമ്മിറ്റി സെക്രട്ടറി വസുമതി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർ വിജയലക്ഷ്മി, സക്കീന സലാം, നജിമ, സുപ്രഭ എന്നിർ സംസാരിച്ചു.