കൊട്ടാരക്കര: എസ്.സി, എസ്.ടി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കേരള സർക്കാർ അംഗീകൃത കമ്പ്യൂട്ടർ, അക്കൗണ്ടിംഗ്, ഡിപ്ളോമ കോഴ്സുകൾക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടർ ടി.ടി.സി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ളോമ ഇൻ ഡി.ടി.പി, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരള സർക്കാരിന്റെ ഫീസിളവ് ലഭിക്കും. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രമായ
പുത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമുള്ള ഇൻഫോടെക് കമ്പ്യൂട്ടർ കോളേജിൽ 13ന് രാവിലെ10ന് വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോൺ: 95390332837.