paravur
പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ മാന്തറ രാജേഷും സംഘവും പാടുന്ന തോറ്റംപാട്ട് ഉത്സവം ആരംഭിച്ചു .


പരവൂർ: പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ തോറ്റംപാട്ട് ഉത്സവത്തിന് തുടക്കമായി. തോറ്റംപാട്ട് ആശാൻ മാന്തറ രാജേഷിനൊപ്പം രതീഷ്, രമേശ് എന്നിവരാണ് പാടുന്നത്. ഈ വർഷം 89 ദിവസമാണ് ക്ഷേത്രത്തിൽ തോറ്റംപാട്ട്. ഇതിൽ 5 ദിവസം ക്ഷേത്രദേവസ്വം വക പാട്ടും 84 ദിവസം ഭക്തരുടെ നേർച്ച പാട്ടുമാണ്. മാർച്ച് 4 നാണ് തോറ്റംപാട്ടിന്‌ സമാപനം കുറിച്ചുള്ള കുരുതി. അന്നാണ് വർഷത്തിലൊരിക്കൽ മാത്രമുള്ള ശ്രീകോവിലിന്റെ വടക്കേ വാതിൽ തുറക്കുന്നത്. എല്ലാ പാട്ടുദിവസവും സന്ധ്യയ്ക്കുശേഷം മേൽശാന്തി ബിനുവിന്റെ കാർമികത്വത്തിൽ വാദ്യഘോഷങ്ങളോടെ ദേവിയെ ഉടവാളിൽ ആവാഹിച്ച് എഴുന്നള്ളിച്ച് പാട്ടുപുരയിലെ പീഠത്തിൽ കുടിയിരുത്തിയതിന് ശേഷമാണ് പാട്ട്.ക്ഷേത്ര പ്രസിഡന്റ് ജെ.കൃഷ്ണൻകുട്ടി പിള്ള, സെക്രട്ടറി പി.എസ്. ജയലാൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.