joshua-13

പടിഞ്ഞാറേ കല്ലട: ആസ്ട്രേലി​യയി​ൽ സ്ഥി​രതാമസമാക്കി​യ മലയാളി​ കുടുംബത്തി​ലെ വി​ദ്യാർത്ഥി​യായ 13കാരൻ അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പടിഞ്ഞാറേകല്ലട ഐത്തോട്ടുവ തെക്കേ തെക്കതിൽ വീട്ടിൽ സുബി സദാശിവന്റേയും (സെൻ മേരീസ് കത്തീഡ്രൽ, പെർത്ത്) ജയശ്രീയുടെയും (ഡയബറ്റിക് എഡ്യൂക്കേറ്റർ, പെർത്ത് ചിൽഡ്രൻസ് ഹോസ്പിറ്റൽ) മകൻ ജോഷ്വ ആണ് മരിച്ചത്. 15 വർഷമായി ഇവർ ആസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. സഹോദരൻ അമൽ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ആസ്ട്രേലിയയിൽ ആർക്കിടെക്ട് വിദ്യാർത്ഥിയാണ്. സംസ്കാരം ആസ്ട്രേലിയയിൽ നടക്കും.