 
ഓച്ചിറ: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള അവാർഡ് നേടിയ ഓച്ചിറ ഗവ. ഐ. ടി.ഐ പ്രിൻസിപ്പൽ പി.എസ്. സാജുവിനെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സി.ആർ. മഹേഷ് എം.എൽ.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ഡി. പദ്മകുമാർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീലത പ്രകാശ്, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ എ. രാകേഷ്, ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് അനേത്ത്, മെഹർ ഖാൻ ചേന്നല്ലൂർ, പന്തളം ഐ.ടി.ഐ പ്രിൻസിപ്പൽ കെ. രാജീവ്, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർമാരായ സി.എസ്. സുഭാഷ്, ഇന്ദിര സെജി, എ. ഷമീറ, കെ. കിരൺമോൻ (തേവലക്കര), എൽ. യമുന (മാവേലിക്കര), ഹോസ്റ്റൽ വാർഡൻ വിനീഷ് വി. നായർ, ജോൺസൺ, താര സന്തോഷ് എന്നിവർ സംസാരിച്ചു.