school
കുളത്തൂപ്പുഴ ബെഡ്സ് സ്കൂളിന് അനുവദിച്ച ബസിന്റെ ഫ്ലാഗ് ഒാഫ് പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കുന്നു. മുൻ മന്ത്രി കെ. രാജു, പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, സാബു എബ്രഹാം, ലൈലാ ബീവി എന്നിവർ സമീപം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിൽ പ്രവർത്തിക്കുന്ന ബെഡ്സ് സ്കൂളിന് ബസ് അനുവദിച്ചു. ഭിന്നശേഷി വിഭാഗക്കാരായ കുട്ടികൾക്ക് വേണ്ടി മുൻ മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മുൻപ് അനുവദിച്ച തുക ഉപയോഗിച്ചാണ് സ്കൂൾ ബസ് വാങ്ങിയത്. ബസ് സ്കൂളിന് നൽകുന്നതിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി കെ. രാജു, പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ലൈലാബീവി, ഷീജാറാഫി, ചന്ദ്രകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയകൃഷ്ണൻ, സാബു എബ്രഹാം, മേഴ്സി ജോർജ്, പി.ആർ. സന്തോഷ് കുമാർ, ശോഭന, ഉദയകുമാർ, സുജിത് എന്നിവർ പങ്കെടുത്തു.