prem-

കൊല്ലം: മാതാവ് നടത്തുന്ന കടയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന പതിനാറുകാരിയോട് ലൈംഗി​കാതിക്രമം നടത്തിയയാൾ പിടിയിൽ. മുഖത്തല കുഴിയിൽ പ്രേംനവാസി​നെയാണ് (52) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആഡംബര കാറിൽ കടയിലെത്തിയ ഇയാൾ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കി കടന്നുപിടിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി അമ്മയെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആഡംബര കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മുഖത്തലയിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ അതിക്രമിച്ച് കടന്നതിനും പോക്‌സോ പ്രകാരവും കേസ് രജിസ്​റ്റർ ചെയ്തു. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി വിപിൻകുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്‌പെക്ടർ സജീവ്, എ.എസ്.ഐമാരായ സതീഷ്, പ്രദീപ്
എസ്‌.സി.പി.ഒ ജീസാ ജയിംസ്, സി.പി.ഒമാരായ നജീബ്, മനു എന്നിവരാണ് ഇയാളെ പിടികൂടിയത്.