
പോരുവഴി: ഇടയ്ക്കാട് മംഗലശ്ശേരിൽ വിദ്യാധരൻ (80) നിര്യാതനായി. ഇടയ്ക്കാട് 176- ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയും പോരുവഴി പെരുവിരുത്തി മലനട ദേവസ്വം മുൻ മെമ്പറുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: പത്മാക്ഷി. മക്കൾ: എം.വി. രവികുമാർ (എൽ.ഐ.സി ഡവലപ്പ്മെന്റ് ഓഫീസർ, അടൂർ), എം.വി. രാജ്കുമാർ (കോൺട്രാക്ടർ), ശ്രീകുമാരി (ബിസിനസ്). മരുമക്കൾ: ഷീബാ റാണി (അദ്ധ്യാപിക), ജിഷാകുമാരി (സി.പി.ഐ പോരുവഴി പഞ്ചായത്ത് സെക്രട്ടറി), സുനിൽ (എക്സ് മിലിട്ടറി). സഞ്ചയനം 13ന് രാവിലെ 7ന്.