indian-army

കൊല്ലം: കർ​മ​രം​ഗ​ത്ത് ജീ​വൻ ന​ഷ്​ട​മാ​യ ജ​വ​ന്മാ​രു​ടെ സ്​മ​ര​ണ​യിൽ സാ​യു​ധ​സേ​ന പ​താ​ക​ദി​നം ആ​ച​രി​ച്ചു. ക​ല​ക്ട​റേ​റ്റ് കോൺ​ഫ​റൻ​സ് ഹാ​ളിൽ ജി​ല്ലാ ക​ല​ക്ടർ അ​ഫ്​​സാ​ന പർ​വീൺ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ​താ​ക​ദി​ന സ്റ്റാ​മ്പ് പ്ര​കാ​ശ​ന​വും നിർ​വ​ഹി​ച്ചു. ജ​വാൻ​മാ​രു​ടെ​യും വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ​യും ആ​ശ്രി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സൈ​നി​ക​ക്ഷേ​മ വ​കു​പ്പ് നൽ​കു​ന്ന ത​യ്യൽ മെ​ഷീൻ, അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു. ടൗൺ യു.പി. എ​സി​ലെ വി​ദ്യാർ​ത്ഥി​കൾ പ​താ​ക​ദി​ന ബാ​ഡ്​ജ് ജി​ല്ലാ ക​ല​ക്ട​റെ അ​ണി​യി​ച്ചു.
യു​ദ്ധ​ത്തിൽ മ​രി​ച്ച​വ​രു​ടെ പു​ന​ര​ധി​വാ​സം, വി​വി​ധ സേ​നാം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ക്ഷേ​മം, വി​മു​ക്ത ഭ​ട​ന്മാ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും പു​ന​ര​ധി​വാ​സം, ക്ഷേ​മം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​യു​ധ​സേ​നാ പ​താ​ക നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​ഹാ​യ​ശേ​ഖ​ര​ണ സ​മാ​ഹ​ര​ണ​വും അ​നു​ബ​ന്ധ​മാ​യി ന​ട​ത്തി.
റി​ട്ട. കേ​ണൽ കൊ​ച്ച് കോ​ശി പ​ണി​ക്കർ അ​ദ്ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സർ ഉ​ഫൈ​സു​ദീൻ, വി​വി​ധ എ​ക്​സ് സർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ പി. സ​തീ​ഷ് ച​ന്ദ്രൻ, അ​ഡ്വ. ജോർ​ജ് വർ​ഗീ​സ്, മ​ധു വ​ട്ട​വി​ള, സാം​കു​ട്ടി ജോർ​ജ്ജ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.