അഞ്ചൽ: അക്ഷരദീപം സാംസ്കാരിക സമിതി ജില്ലാ കൺവെൻഷൻ അ‌ഞ്ചലിൽ നടന്നു. ഉസ്മാൻ പാലക്കുഴി ഉദ്ഘാടനം ചെയ്തു. അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിച്ചു. വിജയൻ, സംസ്ഥാന പ്രസിഡന്റ് ഗീതമ്മ, മുരളി ബി. ഇടമുളയ്ക്കൽ, മുരളീധരൻ ചവറ, എം. വേണുഗോപാൽ, ശാന്തി രാജേന്ദ്രൻ, സ്വപ്ന ജയകുമാർ, മായ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനീഷ് കെ. അയിലറ (പ്രസിഡന്റ്), എം. വേണുഗോപാൽ, മായ, മെൽബിൻ (വൈസ് പ്രസിഡന്റ്) മുരളീധരൻ ചവറ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.