photo
കേരള വൈകല്യ ഐക്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഭിന്ന ശേഷി ദിനാചരണം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള വൈകല്യ ഐക്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മഹാത്മാ പ്രൊഫഷണൽ എഡ്യൂക്കേഷൻ സെന്ററിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അരിനല്ലൂർ ജോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ ചെയർമാൻ എം. അൻസാർ മുഖ്യ പ്രഭാഷണം നടത്തി. പോച്ചയിൽ നാസർ, കെ.ആർ. സന്തോഷ് ബാബു, ജില്ലാ പ്രസിഡന്റ് ബ്ലാലിൽ ബഷീർ, ആർ. സുരേന്ദ്രൻ, ഷാനി, സിനി എസ്. പടപ്പനാൽ, രേഖാ പ്രസന്നൻ, സദാനന്ദൻ ആചാരി, ബീന തഴവ, അനുജാംബിക എന്നിവർ സംസാരിച്ചു.