പോരുവഴി: സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെയും ദളിത് വിഭാഗങ്ങൾക്കെതിരെയുമുള്ള അതിക്രമങ്ങൾക്കെതിരെ ചക്കുവള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി സെക്രട്ടറി പി.ബി. സത്യദേവൻ അദ്ധ്യക്ഷനായി. കർഷക സംഘം ശൂരനാട് ഏരിയാ സെക്രട്ടറി അഡ്വ. അമ്പിളിക്കുട്ടൻ, സി.പി എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി. ബിനീഷ്, എ. ഹുസൈൻ, കളീത്തറ രാധാകൃഷ്ണൻ, എം. മനു, പോരുവഴി പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി പ്രതാപൻ എന്നിവർ സംസാരിച്ചു.