 
പുത്തൂർ: കേന്ദ്ര മാതൃകയിൽ സംസ്ഥാനത്തും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് കരീപ്ര സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാലു അദ്ധ്യക്ഷത വഹിച്ചു. എ. രാജഗോപാൽ, ശരണ്യ സന്തോഷ്, വിനോദ് പനയപ്പള്ളിൽ, ദിലീപ് നെടുവത്തൂർ, അഡ്വ. കെ.വി. രാജേന്ദ്രൻ, ഉദയശങ്കർ ജനപ്രതിനിധികളായ സന്തോഷ് കുറുമ്പാലൂർ, ഹരികൃഷ്ണൻ, അമൃത എന്നിവർ സംസാരിച്ചു.