cattle

കൊല്ലം: കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തിൽ മൃ​ഗ​പ​രി​പാ​ല​ത്തി​ലൂ​ടെ വ​രു​മാ​നം ക​ണ്ടെ​ത്താ​നു​ള​ള വ​ഴി​തു​റ​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ കൊ​ട്ടി​യം പ​രി​ശീ​ല​ന കേ​ന്ദ്രം. കാ​ലി വ​ളർ​ത്തൽ, മു​ട്ട​ക്കോ​ഴി, ഇ​റ​ച്ചി​ക്കോ​ഴി, കാ​ട, മു​യൽ, ആ​ടു​വ​ളർ​ത്തൽ തു​ട​ങ്ങി അ​ല​ങ്കാ​രമ​ത്സ്യ​ങ്ങൾ, അ​രു​മ​പ്പ​ക്ഷി​കൾ, ഓ​മ​ന മൃ​ഗ​ങ്ങൾ എ​ന്നി​വ​യു​ടെ പ​രി​പാ​ല​ന​ത്തി​ലെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ​ഗ്​ദ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലാസ്. ജി. എ​സ്. ജ​യ​ലാൽ എം. എൽ. എ ഉ​ദ്​ഘാ​ട​നം ചെയ്തു.
ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രേ​ഖ എ​സ്. ച​ന്ദ്രൻ അ​ദ്ധ്യ​ക്ഷ​യാ​യി. പ​രീ​ശീ​ല​ന കേ​ന്ദ്രം അ​സി​സ്റ്റന്റ് ഡ​യ​റ​ക്ടർ ഡോ. ഡി. ഷൈൻ കു​മാർ, അ​സി​സ്റ്റന്റ് പ്രോ​ജ​ക്ട് ഓ​ഫീ​സർ ഡോ.കെ.എ​സ്. സി​ന്ധു, ഡോ.എ. എൽ. അ​ജി​ത്, ഡോ.നീ​ന സോ​മൻ, ഡോ. ഷ​മീ​മ എ​ന്നി​വർ സം​സാ​രി​ച്ചു.