palam-
ജീർണാവസ്ഥയിൽ കുണ്ടും കുഴിയുമായ കല്ലുകടവ് പാലം

തൊടിയൂർ: കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളെയും തൊടിയൂർ, മൈനാഗപ്പള്ളി പഞ്ചായത്തുകളെയും

തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുകടവ്പാലം ജീർണാവസ്ഥയിൽ. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ പള്ളിക്കലാറ്റിന് മുകളിലൂടെ നിർമ്മിച്ചിട്ടുള്ള പാലത്തിന് എഴുപത് വർഷത്തോളം പഴക്കമുണ്ട്. ഇപ്പോൾ പാലത്തിലുടനീളം ടാറിംഗ് പൊളിഞ്ഞ്

കുണ്ടും കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഇരുവശത്തെയും ഫുട്പാത്തുകൾ പാഴ്ച്ചെടികൾ വളർന്ന് കാടുപിടിച്ച നിലയിലുമാണ്. എത്രയും വേഗം അധികൃതർ ഇടപെട്ട് പാലത്തിന്റെ അപകടാവസ്ഥ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഭാരം താങ്ങാനുള്ള പാലത്തിന്റെ ശേഷി പരിശോധിക്കണം

പാറ, കല്ല്, മണൽ തുടങ്ങിയവ കയറ്റിയ നിരവധി ലോറികൾ മുൻകാലങ്ങളിൽ തുടർച്ചയായി ഇതുവഴി കടന്നു പോയിരുന്നു. എന്നാൽ ഇപ്പോൾ ലോറികളുടെ സ്ഥാനത്ത് ടിപ്പറുകൾ കടന്നു വന്നതോടെ പാലം താങ്ങേണ്ട ഭാരം പലമടങ്ങായി വർദ്ധിച്ചു.

വലിയ ടിപ്പറുകൾ ചരക്കുമായി കടന്നുപോകുമ്പോൾ പാലത്തിൽ ചലനം അനുഭവപ്പെടുന്നതായി പരിചയ സമ്പന്നർ സാക്ഷ്യപ്പെടുത്തുന്നു. ഭാരം താങ്ങാനുള്ള പാലത്തിന്റെ ശേഷി ഒരു വിദഗ്ദ്ധസംഘം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.