കൊട്ടാരക്കര: ഇന്ത്യൻ ദളിത് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്ക്കറുടെ 65ാം പരിനിർവാണ ദിനാചരണവും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നടന്നു. പുലമൺ നാഥൻ പ്ളാസാ ഹാളിൽ നടന്ന സമ്മേളനം കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജു ഉദ്ഘാടനം ചെയ്തു. ഐ.ഡി.എസ്.എസ് സംസ്ഥാന സമിതി പ്രസിഡന്റ് വല്ലം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് വി. ഫിലിപ്പ്, കൗൺസിലർ അഡ്വ. കെ. ഉണ്ണിക്കൃഷ്ണമേനോൻ എന്നിവർ സംസാരിച്ചു. ഐ.ഡി.എസ്.എസ് സെക്രട്ടറി കോട്ടാത്തല ജയൻ സ്വാഗതവും ബിജു ഓടനാവട്ടം നന്ദിയും പറഞ്ഞു. കവി ഉണ്ണി പുത്തൂർ നവോത്ഥാന കവിതാലാപനം നടത്തി. പോൾരാജ് പൂയപ്പള്ളി അംബേദ്ക്ർ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. വിശ്വനാഥൻ, മാലൂർ മുരളി, പ്രശാന്ത് കുളക്കട, കല്ലട കെ.ജി. പിള്ള, എഴുകോൺ ജി. അനിൽകുമാർ, രാജേഷ് പൂയപ്പള്ളി എന്നിവർ കവിതകൾ അവതരിപ്പിച്ചു.