ചവറ : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കരിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 5 സമുദായ ദിനമായി ആചരിച്ചു. ഇടവക വികാരി ഫാദർ അഗസ്റ്റിൻ സേവ്യർ പതാക ഉയർത്തി.

ബി.എ ഇംഗ്ലീഷ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഹേന ഹാമിൽട്ടനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. ആൻഡ്രൂസ് സിൽവ, വർഗീസ് നെറ്റോ, മാജി ജസ്റ്റസ്, ഹെൻട്രി ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.