maga

കൊല്ലം: സം​സ്ഥാ​ന​ത്തെ സർ​വ​ക​ലാ​ശാ​ല​ക​ളിൽ അ​ഫി​ലി​യേ​റ്റ് ചെ​യ്​തി​ട്ടു​ള്ള കോളേ​ജു​ക​ളി​ലെ മി​ക​ച്ച മാ​ഗ​സി​നു​കൾ​ക്കു​ള്ള അ​വാർ​ഡി​ന് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി എൻ​ട്രി​കൾ ക്ഷ​ണി​ച്ചു. ഒ​ന്നാം സ​മ്മാ​നം 25000 രൂ​പ​യും ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് ട്രോ​ഫി​യും. ര​ണ്ടും മൂ​ന്നും സ​മ്മാ​നം യ​ഥാ​ക്ര​മം 15000, 10,000 രൂ​പ​യും ട്രോ​ഫി​യും. ആർ​ട്‌​സ്, സ​യൻ​സ് കോ​ളേ​ജു​കൾ മെ​ഡി​ക്കൽ, എൻ​ജി​നീ​യ​റിംഗ്, ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്കൽ ഉൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കോ​ള​ജു​കൾ​ക്കും പ​ങ്കെ​ടു​ക്കാം. ഇ​-​മാ​ഗ​സി​നു​ക​ളും പ​രി​ഗ​ണി​ക്കും.
2019-2020, 2020-21 വർ​ഷ​ങ്ങ​ളി​ലെ മാ​ഗ​സി​നു​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മാ​ഗ​സി​നു​ക​ളു​ടെ മൂ​ന്ന് കോ​പ്പി​ക​ളും പ്രിൻ​സി​പ്പ​ലി​ന്റെ സാ​ക്ഷ്യ​പ​ത്രം, എ​ഡി​റ്റ​റു​ടെ വി​ലാ​സം, മൊ​ബൈൽ ന​മ്പർ, ഇ​-​മെ​യിൽ ഉൾ​പ്പെ​ടു​ന്ന കു​റി​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ അ​പേ​ക്ഷ 25 ന​കം സെ​ക്ര​ട്ട​റി, കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി, കാ​ക്ക​നാ​ട്, കൊ​ച്ചി, 682030 വി​ലാ​സ​ത്തിൽ ല​ഭി​ക്ക​ണം. ഇ​-​മാ​ഗ​സി​നു​കൾ ലി​ങ്ക് kmaentry21@gmail.com വി​ലാ​സ​ത്തിൽ അ​യ​ക്ക​ണം.