 
കുന്നത്തൂർ : പോപ്പുലർ ഫിനാൻസിന്റെ കുന്നത്തൂർ താലൂക്കിലെ രണ്ട് ശാഖകളിൽ പരിശോധന നടത്തി. കുന്നത്തൂർ തഹസിൽദാർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചക്കുവള്ളിയിലെ ശാഖയിൽ തഹസിൽദാർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ സ്വർണവും നാലര ലക്ഷം രൂപയും കണ്ടെടുത്തു. ഭരണിക്കാവ് ശാഖയിൽ തഹസിൽദാർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 45000 രൂപ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. വില്ലേജ് ഓഫിസർ ജോസ്, ജയകൃഷ്ണർ, രാജീവ്, വൈശാഖ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.