bjp
കേന്ദ്ര മാതൃകയിൽ കേരളവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ബി.ജെ.പി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മാതൃകയിൽ കേരളവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. കേരളത്തിലെ 280 മണ്ഡല കേന്ദ്രങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വിജയൻ, ജില്ലാ സെക്രട്ടറി ദീപ സഹദേവൻ, സജി മണ്ണാരേത്ത്, അജയൻ വാഴപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജയലക്ഷ്മി, വിജു, മധു കുന്നത്ത്, ശങ്കരൻ കുട്ടി, സുഭാഷ് കരയിനേത്, സുശീലൻ, ലാൽ, രാധാകൃഷ്ണ പിള്ള, അനിൽ തെന്നല, മോഹനൻ പിള്ള, ബിനു ഓച്ചിറ, യുവമോർച്ച നേതാക്കളായ അഖിൽ, ശംഭു തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.