chavara-
തേവലക്കര ഗ്രാമപഞ്ചായത്ത് നടുവിലക്കര മൂന്നാം വാർഡിൽ നടന്ന ഉപതി​രഞ്ഞെടുപ്പിൽ വോട്ട രേഖപ്പെടുത്താനെത്തിയവർ

ചവറ: തേവലക്കര ഗ്രാമപഞ്ചായത്ത് നടുവിലക്കര മൂന്നാം വാർഡിൽ നടന്ന ഉപതി​രഞ്ഞെടുപ്പിൽ 76.58 ശതമാനം പോളിംഗ്. നടുവിലക്കര ഇസ്സത്തുൽ ഇസ്‌ലാം യു.പി സ്‌കൂളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയായിരുന്നു പോളിംഗ്. വൈകിട്ട് അഞ്ചു മുതൽ ആറുവരെ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്നെങ്കിലും വാർഡിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്ത രണ്ടു പേർ എത്തിയിരുന്നില്ല. ഈ സമയത്ത് വന്ന പൊതു വിഭാഗത്തിലെ വോട്ടർമാർ വോട്ടു ചെയ്തു. വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന എട്ടുപേരിൽ ഏഴുപേർ പ്രത്യേക ബാലറ്റുവഴി വീടുകളിലി​രുന്ന് വോട്ടു രേഖപ്പെടുത്തി. ഒരാൾ ആശുപത്രിയിൽ തീവ്ര പരിചരണത്തിലായതിനാൽ വോട്ടുചെയ്യാൻ കഴിഞ്ഞി​ട്ടില്ല.