കൊല്ലം: കുണ്ടറ കുമ്പളം വലിയവിള ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സെന്റ് ജോസഫ് ഹോംസിന്റെ 'തലചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ വീട് പേരയം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽപ്പെടുന്ന നെല്ലിവിള തെക്കതിൽ വിജയകുമാർ- ലീമ ദമ്പതികൾക്ക് നൽകും. പ്രഖ്യാപന യോഗം പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വലിയവിള ഫൗണ്ടേഷൻ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ജോ.ജോസഫ് ഡി.ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ.സോളു കോശി രാജു സമ്മതപത്രവും ഇടവക വികാരി ഫാ.ജോസ് സെബാസ്റ്റ്യൻ എഗ്രിമെന്റും കൈമാറി. ഫൗണ്ടേഷൻ സെക്രട്ടറി സ്മിതാ രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസക്, അംഗങ്ങളായ രമേഷ് കുമാർ, രജിതാ സജീവ്, ഹോംസ് കമ്മിറ്റി അംഗങ്ങളായ കെ.എസ്.പ്രവീൺ കുമാർ, ഷിബു വടക്കേടത്ത് എന്നിവർ സംസാരിച്ചു. സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്നാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. വരുന്ന ജൂലായ് 15ന് നിർമ്മാണം പൂർത്തിയാക്കി ഭവനത്തിന്റെ താക്കോൽ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.