കൊട്ടാരക്കര: വെണ്ടാർ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കൊവിഡാനന്തര ബോധവത്കരണ ക്ളാസും നടത്തി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. അജി, രാജൻ ബോധി, ടി. രാജേഷ്, ആർ. വാസുദേവൻ പിള്ള, ടി. ജയകുമാർ, സി.കെ. നാരായണൻ, കെ. ആനന്ദൻ എന്നിവർ സംസാരിച്ചു. അരീയ്ക്കൽ ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. എ.ആർ. സ്മിത് കുമാർ നേതൃത്വം നൽകി.