dharna-
കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന സായാഹ്നധർണ സംസ്ഥാന കൗൺ​സി​ൽ അംഗം എം.എസ്‌.ശ്യാംകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്രസർക്കാർ നികുതി കുറച്ചതിന് അനുസൃതമായി പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുന്നതിന് പകരം ബസ് ചാർജ് കൂടി വർദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എം.എസ്‌.ശ്യാംകുമാർ ആരോപി​ച്ചു.

കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചു ബി.ജെ.പി കൊല്ലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം മണ്ഡലം പ്രസിഡന്റ് മോൻസി ദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ മേഖല സെക്രട്ടറി സുജിത്ത് സുകുമാരൻ, ജില്ലാ വൈസ് പ്രസിഡന്റ് ശശികലാറാവു, സെക്രട്ടറി കൃപ വിനോദ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, സംസ്ഥാന കമ്മിറ്റി അംഗം ജമുൻ ജഹാംഗീർ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എം.എസ് ലാൽ എന്നിവർ സംസാരിച്ചു. കച്ചേരി ഏരിയാ പ്രസിഡന്റ് അഡ്വ ബിജോയ് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് വിനോദ് നന്ദിയും പറഞ്ഞു.