കൊല്ലം : ആലുംമൂട് മണ്ഡളം ജംഗ്‌ഷനിലെ മംഗളോദയം ഗ്രന്ഥശാല ബാലവേദി അംഗങ്ങൾക്കായി ബാലോത്സവം സംഘടിപ്പിക്കുന്നു. 11 ന് വൈകിട്ട് 4 മണി മുതൽ ഗ്രന്ഥശാല പുതിയ ഹാളിൽ ചിത്രീകരണം, കാർട്ടൂൺ മത്സരങ്ങൾ നടക്കും. 12 ന് രാവിലെ 10 മുതൽ കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, കാഥാപ്രസംഗം, മോണോ ആക്ട്, ആസ്വാദനക്കുറിപ്പ്, കഥാപാത്രനിരൂപണം, നാടൻപാട്ട്, ലഘു നാടകം, കഥാരചന, കവിതാരചന എന്നിവ നടക്കും. യു.പി, എച്ച്.എസ് വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഗ്രന്ഥശാല സെക്രട്ടറി അറിയിച്ചു.
വൈകിട്ട് 5 ന് ഗ്രന്ഥശാല പ്രസിഡന്റ് ബി.ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ സമാപന സമ്മേളനം നടക്കും. താലൂക്ക് ലൈബ്രറി കൗൺസിലർ, എക്സി കമ്മിറ്റി അംഗം എൽ.പത്മകുമാർ ഉദ്‌ഘാടനം ചെയ്യും. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. സരിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതീശൻ, ബൈജു പുനക്കൊന്നൂർ, വാർഡ് മെമ്പർ മാരായ ഷെർളി സത്യദേവൻ, രഘു പാണ്ഡവപുരം, ജയ സജികുമാർ എന്നിവർ സംസാരിക്കും.