പുത്തൂർ : അസംഘടിത തൊഴിലാളി കോൺഗ്രസ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റി എസ്.എൻ പുരത്ത് സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.എൻ. പുരം സുനിൽകുമാർ, ജനറൽ സെക്രട്ടറി മനു എസ്.എൻ.പുരം, ചിഞ്ചുനാഥ് , രംഗനാഥ്, റോബിൻ, നിതിൻ എന്നിവർ നേതൃത്വം നൽകി.