photo
സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : മുസ്ലിം, ക്രിസ്ത്യൻ, ന്യൂനപക്ഷങ്ങൾക്കെതിരെയും പട്ടികജാതി - പട്ടികവർഗങ്ങൾക്കെതിരെയും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ബി. സജീവൻ, ജില്ലാകമ്മിറ്റി അംഗം സി. രാധാമണി, ഡി. രാജൻ, പി.കെ. ജയപ്രകാശ്, എം. ശോഭന തുടങ്ങിയവർ സംസാരിച്ചു.