പരവൂർ: കേരള പ്രവാസിസംഘം പൂതക്കുളംവില്ലേജ് കൺവെൻഷൻ നടന്നു. വില്ലേജ് കമ്മിറ്റി അംഗം മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.പ്രവാസിസംഘം കൊല്ലം പ്രസിഡന്റ് ശശിധരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ജില്ലാ പ്രസിഡന്റ് വിശദീകരിച്ചു. സംഘം ഏരിയ കമ്മിറ്റി ട്രഷറർ ബി.ചന്ദ്രചൂഡൻപിള്ള,പൂതക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, വില്ലേജ് കമ്മിറ്റി സെക്രട്ടറി ജെ.സുധീശൻ പിള്ള, ബി.സുദർശനൻപിള്ള എന്നിവർ സംസാരിച്ചു.