
ഓച്ചിറ: ആലപ്പാട് അഴീക്കലിൽ മീൻപിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. ആലപ്പാട് അഴീക്കൽ ദിനേശ് ഭവനത്തിൽ ഭാസി (62) ആണ് മരിച്ചത്. ഓംകാരം എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു. നീണ്ടകരയ്ക്ക് പടിഞ്ഞാറ് കടലിൽ വല വിരിക്കുന്നതിനിടെയായിരുന്നു അപകടം. കയറിൽ കുരുങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ.