കരുനാഗപ്പള്ളി: പുത്തൻതെരുവ് അൽസയ്യിദ് സ്‌കൂളിൽ നവീകരിച്ച ഡിജിറ്റൽ ക്ലാസുകളുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. വിവിധ മത്സര പരീക്ഷകളിൽ സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡുകൾ നൽകി. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ നാസർ മണ്ണേൽ, എം.എ. സമദ്, സയ്യിദ് അലി എന്നിവർ സംസാരിച്ചു.