 
ഓച്ചിറ: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുള്ള 'ഇ-ശ്രം' തിരിച്ചറിയൽ കാർഡ് രജിസ്ട്രേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ നിർവഹിച്ചു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ക്ലാപ്പന മണ്ഡലം പ്രസിഡന്റ് കവീത്തറ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി സുഭാഷ് ബോസ് മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് മോഹൻദാസ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സജീവ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.എം. ഇക്ബാൽ, കെ.വി. സൂര്യകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറിമാരായ ടി.എസ്. രാധാകൃഷ്ണൻ, ബിജു, ഇക്ബാൽ, എം.എസ്. രാജു, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ ഷാജഹാൻ, ഹുസൈൻ വരവിള, പദ്മജൻ, ക്ലാപ്പന മണ്ഡലം വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, ജന. സെക്രട്ടറിമാരായ ഷംസു, സിയാദ്, ബാബുക്കുട്ടൻ, സന്തോഷ് വരവിള, സന്തോഷ് കുമാർ, ശോഭന രാജു, മണ്ഡലം വനിതാ കോൺഗ്രസ് പ്രസിഡന്റ് റഷീദ ഷാജഹാൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പട്ടരുതറ ഗോപാല കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ നകുലൻ, മഹർഷാദ്, ബിബിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.