shine-
ഭക്ഷ്യോല്പാദത്തിൽ മുന്നേറുവാൻ കാലത്തിനൊത്ത പദ്ധതികൾ വേണം ജി എസ്.ജയലാൽ എം എൽ എ

കൊല്ലം : കൊട്ടിയം മൃഗസംരക്ഷണ കേന്ദ്രത്തിലെ പരിശീലന പരിപാടി ജി.എസ്. ജയലാൽ എം. എൽ.എ ഉദ്ഘാടനം ചെയ്തു. കന്നുകാലി, മുട്ടക്കോഴി ,ഇറച്ചിക്കോഴി,കാട, മുയൽ, ആടു വളർത്തൽ തുടങ്ങി അലങ്കാരമത്സ്യം, അരുമപ്പക്ഷികൾ, ഓമന മൃഗങ്ങൾ എന്നിവയുടെ പരിപാലനത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസ്സെടുത്തു.

ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തംഗം രേഖ.എസ് ചന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, അസി.പ്രോജക്ട് ഓഫീസർ ഡോ.കെ.എസ്.സിന്ധു, ഡോ.എ.എൽ. അജിത്, ഡോ.നീന സോമൻ, ഡോ. ഷമീമ എന്നിവർ സംസാരിച്ചു.