 
പോരുവഴി : 2021 ഓഗസ്റ്റിലും നവംബറിലും നൽകേണ്ട പെൻഷൻ കുടിശ്ശിക 2023 മാർച്ചിലും 2024 ഓഗസ്റ്റിലും വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ പ്രകടനവും ട്രഷറിക്ക് മുന്നിൽ യോഗവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. ചന്ദ്രശേഖരപിള്ള, ശൂരനാട് വാസു, ജോൺ മത്തായി, അബ്ദുൽ സമദ്, എസ്.എസ്. ഗീതാ ഭായി, ലൂക്കോസ് മാത്യു, ലീലാ മണി, സുധീന്ദ്രൻ, വി.എൻ. സദാശിവൻ പിള്ള, മാത്യു വട്ടവിള, പ്രസന്നകുമാർ, എം. ജോർജ് എന്നിവർ സംസാരിച്ചു. സോമനാഥൻ, നാസർ ഷാ, കെ. സുരേഷ് ബാബു, രാജു, അസൂറ ബീവി, ഭരതൻ, രാജൻ പിള്ള, പൊന്നപ്പൻ ആചാരി, മുഹമ്മദ് ഹനീഫ, വിദ്യാധരൻ, സുകുമാരപിള്ള എന്നിവർ നേതൃത്വം നൽകി.