അഞ്ചൽ: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ 11ന് ശനിയാഴ്ച വൈകിട്ട് 3 മുതൽ വൈ.എം.സി.എയുടെ അധീനതയിലുള്ള അഞ്ചൽ സ്പോർട്സ് കോംപ്ലക്സിൽ ആരംഭിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പി.എസ്. സുപാൽ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. അലയമൺ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, വാ‌ർഡ് മെമ്പർ ജി. രാജു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ഡോ. മൺസൂർ എന്നിവർ മുഖ്യ അതിഥികളാവും. ഡോ. കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിക്കും. എല്ലാ പ്രായത്തിലുമുള്ള പുരുഷ ഡബിൾസ് മത്സരമാണ് നടക്കുക. രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10000, 7000, 5000, 3000 രൂപ വീതം സമ്മാനവും ട്രോഫിയും സമ്മാനിക്കും. ക്വാർട്ടർ ഫൈനൽ യൂസേഴ്സിന് 1000 രൂപ വീതം സമ്മാനം ലഭിക്കും. കൂടാതെ പ്ലെയർ ഒഫ് ദി ടൂർണമെന്റ്,​ പ്രോമിസിംഗ് പ്ലയർ എന്നിവർക്കും കാഷ് ആവാർഡുകൾ നൽകും. ടൂർണമെന്റ് നടത്തിപ്പിന് വൈ.എം.സി.എ സ്പോർട്സ് കൺവീനർമാരായ റോണി കെ. പാപ്പച്ചൻ, അഡ്വ. രജി മാത്യു, ബൈജു ബംഗ്ലാവിൽ, അലക്സാണ്ടർ മത്തായി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഫോൺ: 9778060307.