photo
കേന്ദ്ര മാതൃകയിൽ സംസ്ഥാനത്തും പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ നേതൃത്വത്തിൽ അഞ്ചലിൽ നടന്ന ധർണ്ണ ജില്ലാ വൈസ് പ്രസിഡന്ര് രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: കേന്ദ്രമാതൃകയിൽ സംസ്ഥാനത്തും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അഞ്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഒ ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗ അ‌ഡ്വ. കെ.എം. ജയാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. പത്മകമാരി, മറ്റ് നേതാക്കളായ കെ.എസ്. ബാബുരാജൻ, ആയൂർ മുരളി, എസ്. തങ്കമണി, എസ്. ചന്ദ്രലേഖ, എൻ. രാജീന്, രേഖാ മുകുന്ദ് തുടങ്ങിയവർ സംസാരിച്ചു.