കൊല്ലം: ഇന്ധനവിലയിൽ സംസ്ഥാനം നികുതി കുറയ്ക്കുക, പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, വിലവർദ്ധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 5ന് ബി.എം.എസ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന ധർണ്ണയ്ക്ക് മുന്നോടിയായി നാളെ വൈകിട്ട് 4ന് ചിന്നക്കടയിൽ പ്രതിഷേധ ധർണയും യോഗവും നടക്കും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. വാരിജാക്ഷൻ, വൈസ് പ്രസിഡന്റ് പരിമണം ശശി, ജോയിന്റ് സെക്രട്ടറി കെ. ശിവരാജൻ, ട്രഷറർ ടി. രാജേന്ദ്രൻ പിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.