 
കൊല്ലം: മത്സ്യബന്ധനം കഴിഞ്ഞ് തോപ്പിൽകടവിൽ കെട്ടിയിട്ടിരുന്ന ബോട്ടിൽ നിന്നു മണികൾ മോഷ്ടിച്ച യുവാവ് പിടിയിൽ. നീണ്ടകര പുത്തൻതുറ കോമളത്ത് വീട്ടിൽ സുലീഷ്‌കുമാർ (36) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തോപ്പിൽ കടവിലുളള ഫ്രാൻസീസ് ബോട്ട് യാർഡിൽ കിടന്ന, ആൻസൽ ബോബന്റെ ഉടമസ്ഥതയിലുളള ജീസസ് ബോട്ടിലാണ് മോഷണം നടത്തിയത്. 22 വലിയ ഈയമണികളും 123 ചെറിയ മണികളുമാണ് കണ്ടെടുത്തത്. ബോട്ടുകളിൽ നിന്നും വള്ളങ്ങളിൽ നിന്നും സ്ഥിരമായി മത്സ്യബന്ധന ഉപകരണങ്ങൾ മോഷ്ടിക്കുന്ന ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ബി. ഷെഫീക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്യാംകുമാർ, എ.എസ്.ഐമാരായ വിൽസൺ, പ്രിയേഷ് കുമാർ, എസ്.സി.പി.ഒ അബു താഹീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.