photo
തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനലൂർ നഗരസഭാ കാര്യാലയത്തിന്റെ കവാടത്തിന് മുന്നിൽ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കുന്നു

പുനലൂർ: മുനിസിപ്പൽ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുനലൂർ നഗരസഭാ കാര്യാലയം ഉപരോധിച്ചു. പട്ടണത്തിലെ ഏഴ് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കുക, തൊളിക്കോട്ടെ പൊതുശ്മശാനത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പ്രകടനമായി എത്തിയ പ്രവർത്തകരെ സി.ഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം നഗരസഭാകാര്യലയത്തിന് മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന ഉപരോധം കൗൺസിലർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷ കെ. കനകമ്മ, കൗൺസിലർ ഷെമി ആസിസ്, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ബിപിൻ കുമാർ, സൈജു വർഗീസ്, എൻ. അനീഷ്, ഷെറിൻ അഞ്ചൽ, ഹരികൃഷ്ണൻ അരുൺ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.