 
കൊല്ലം: വർക്ക്‌ഷോപ്പ് മാനേജരെ സ്പ്രേ പെയിന്റിംഗ് ഗൺ വച്ച് തലയ്ക്കടിച്ച ജീവനക്കാരൻ പിടിയിൽ. പാരിപ്പള്ളി പാമ്പുറം എസ്.എസ് ഭവനിൽ സുമേഷ് (25) ആണ് പിടിയിലായത്.കഴിഞ്ഞ ആറിന് വെകിട്ട് ആറോടെ തെറ്റിക്കുഴിയിലുള്ള വാഹന വർക്ക്‌ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാനേജരായ അഭിലാഷിനെയാണ് ഇയാൾ തടഞ്ഞു നിറുത്തി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് പാരിപ്പളളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജോലിയിൽ ഉഴപ്പുന്നത് ചോദ്യം ചെയ്ത വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളി സി.ഐ എ. അൽജബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനൂപ് പി. നായർ, അജിത്ത്
കുമാർ, എ.എസ്.ഐ അഖിലേഷ്, സി.പി.ഒമാരായ ബിജു, സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.