കൊട്ടാരക്കര: വെണ്ടാർ സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിൽ കുമാര ഷഷ്ഠി ഇന്ന് നടക്കും. രാവിലെ 11ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 1ന് ഷഷ്ഠിപൂജ, തുടർന്ന് പടച്ചോർ വിതരണം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. മേൽശാന്തി കൃഷ്ണകുമാർ മുഖ്യ കാർമ്മികത്വം വഹിക്കും. 26ന് രാത്രി 8ന് കഥകളി രാവും സംഘടിപ്പിക്കും.