കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരി ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ നീരാജന വിളക്കിന്റെ കൂപ്പൺ വിതരണോദ്ഘാടനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ബി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ പിള്ള ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. ഉത്സവം 19ന് കൊടിയേറി 26ന് സമാപിക്കും. 25ന് വൈകിട്ടാണ് നീരാജന വിളക്ക്.