jayamohan

കൊല്ലം: കാഷ്യു കോർപ്പറേഷൻ ചെയർമാനായി എസ്. ജയമോഹനെയും കാപെക്സ് ചെയർമാനായി എം. ശിവശങ്കരപിള്ളയേയും നിയമച്ചു. ഇരുവരും സി.പി.എം കൊല്ലം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും എസ്. ജയമോഹൻ ആയിരുന്നു കാഷ്യു കോർപ്പറേഷൻ ചെയർമാൻ. ഇക്കാലത്ത് ഏറ്റവും കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്കാരം രണ്ടുതവണ കശുഅണ്ടി വികസന കോർപ്പറേഷന് ലഭിച്ചു.അഞ്ചൽ നെട്ടയം സ്വദേശിയാണ്. നിലവിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമാണ്.

സി.ഐ.ടി.യു ജില്ലാ വൈസ്‌ പ്രസിഡന്റും കാഷ്യൂ വർക്കേഴ്‌സ്‌ സെന്റർ (സി.ഐ.ടി.യു) കുന്നത്തൂർ താലൂക്ക്‌ സെക്രട്ടറിയുമാണ് എം. ശിവശങ്കര പിള്ള. ശൂരനാട്‌ തെക്ക്‌ പഞ്ചായത്ത്‌ സ്വദേശിയാണ്‌.