book-
ക്ഷേമ നിധി ബുക്കു വിതരണം

ഇരവിപുരം : കേരള അസംഘടിത തൊഴിലാളി ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഇരവിപുരം മേഖലാ കമ്മിറ്റി ക്ഷേമ നിധി ബുക്കു വിതരണം പുത്തൻ നടയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. ജി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇരവിപുരം മേഖലാ പ്രസിഡന്റ് സിന്ധു രാജീവ് അദ്ധ്യക്ഷത വഹിച്ചു.കൊല്ലം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഏരിയ കമ്മിറ്റി അംഗവും യൂണിയൻ ജില്ലാ വൈസ് പ്രസിന്റുമായ അഡ്വ.ജി. ഉദയകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ .പുഷ്പരാജൻ, ടി.പി. അഭിമന്യു,ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ഷാജി, യൂണിയൻ ഏരിയാ സെക്രട്ടറി മുബാഷ്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം നസീമ ഷിഹാബ്, ലോക്കൽ കമ്മിറ്റി അംഗം ബേസിൽ ജോസഫ് എന്നിവർ സംസാരിച്ചു. ഇരവിപുരം മേഖലാ സെക്രട്ടറി സതീഷ് ബാബു സ്വാഗതവും ട്രഷറർ ബാലൻ നന്ദിയും പറഞ്ഞു.