ചാത്തന്നൂർ : എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 11 ന് വിവാഹപൂർവ കൗൺസലിംഗ് നടക്കും. യൂണിയൻ കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് ആരംഭിക്കുന്ന കൗൺസലിംഗ് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ഡി. സജീവ് അദ്ധ്യക്ഷത വഹിക്കും. ഡോ.ശരത്‌ചന്ദ്രൻ, രാജേഷ് ഹെൻമല എന്നിവർ ക്‌ളാസുകൾ നയിക്കും. യൂണിയൻ കൗൺസിലർ കെ. ചിത്രാംഗദൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസി. സെക്രട്ടറി കെ.നടരാജൻ നന്ദിയും പറയും.